2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം ശരിയെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം; മുഖ്യമന്ത്രിക്ക് ബിജെപി കത്ത് നൽകി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:32 PM
പങ്കുവെക്കുക:
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം ശരിയെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം; മുഖ്യമന്ത്രിക്ക് ബിജെപി കത്ത് നൽകി
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം ശരിയെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം; മുഖ്യമന്ത്രിക്ക് ബിജെപി കത്ത് നൽകികേരളപ്രഭാതം

രാജ്യത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അട്ടിമറി നടന്നെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയാണെങ്കിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനൽകി. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തിൽ സഭയ്ക്ക് അകത്തും പുറത്തും ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും ബി ബി ഗോപകുമാർ എംഎൽഎ പറഞ്ഞു.

രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളും പാർലമെന്റും പിരിച്ചുവിടണമെന്നുമുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാട് ഗൗരവമുള്ളതാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പും ഈ ആരോപണത്തിന്റെ പരിധിയിൽ വരും. കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് യു.ഡി.എഫ് ഭൂരിപക്ഷം നേടിയതെന്ന വാദം കോൺഗ്രസ് ദേശീയ നേതൃത്വം ഉയർത്തുന്നുണ്ടെങ്കിൽ അതിലൂടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ ധാർമികമായ അവകാശമില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

എസ്.ഐ.ആർ പ്രക്രിയ പൂർത്തിയായ ശേഷമാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഈ പ്രക്രിയയ്ക്കിടയിലോ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പരാതികൾ ഉയർന്നിരുന്നില്ല. കേരളത്തിൽ എസ്.ഐ.ആർ നടപടികൾക്ക് നേതൃത്വം നൽകിയ അന്നത്തെ ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കറാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി. തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൾ വെട്ടിനിരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആരോപിക്കുന്നത്. ഈ ആരോപണങ്ങൾ ശരിയാണെന്ന് മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)