2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കോഴിക്കോട് ഉല്ലാസയാത്രയ്ക്കിടെ ഹൗസ്ബോട്ടിൽ നിന്ന് പുഴയിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 10:02 AM
പങ്കുവെക്കുക:
കോഴിക്കോട് ഉല്ലാസയാത്രയ്ക്കിടെ ഹൗസ്ബോട്ടിൽ നിന്ന് പുഴയിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു
കോഴിക്കോട് ഉല്ലാസയാത്രയ്ക്കിടെ ഹൗസ്ബോട്ടിൽ നിന്ന് പുഴയിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചുകേരളപ്രഭാതം

കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ട് യാത്രയ്ക്കിടെ അഞ്ചു വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം (5) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കുടുംബത്തോടൊപ്പം അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു കുട്ടി. ഹൗസ്ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ് മരിച്ച ഐസം. യമിൻ അബ്ദുള്ളയാണ് സഹോദരൻ. കുഞ്ഞിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)