2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തെളിവുകൾ പര്യാപ്തമായിരുന്നില്ല; സിഎംആര്‍എല്‍-എക്‌സാലോജിക് കേസിൽ സർക്കാരിന് പിണറായി അനുകൂല നിലപാട്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 11:51 AM
പങ്കുവെക്കുക:
തെളിവുകൾ പര്യാപ്തമായിരുന്നില്ല; സിഎംആര്‍എല്‍-എക്‌സാലോജിക് കേസിൽ സർക്കാരിന് പിണറായി അനുകൂല നിലപാട്
തെളിവുകൾ പര്യാപ്തമായിരുന്നില്ല; സിഎംആര്‍എല്‍-എക്‌സാലോജിക് കേസിൽ സർക്കാരിന് പിണറായി അനുകൂല നിലപാട്കേരളപ്രഭാതം

തെളിവുകൾ പര്യാപ്തമല്ലെന്ന് കാട്ടി സിഎംആർഎൽ-എക്സാലോജിക് കേസിൽ ഹൈക്കോടതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല നിലപാടെടുത്ത് സർക്കാർ.

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുന്നിലും മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി നിലപാടെടുത്ത് സര്‍ക്കാര്‍. ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും കേസില്‍ പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹര്‍ജിക്കാരനായ കെ.എം. ഷാജഹാന്‍ വിശ്വാസ്യതയില്ലാത്തയാളാണെന്നും നിലവില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന വ്യക്തിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കോടതിയുടെ ചോദ്യങ്ങളും സര്‍ക്കാരിന്റെ മറുപടിയും

സിംഗിള്‍ ബെഞ്ച് ഉത്തരവിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്നാല്‍, പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് അഡ്വക്കേറ്റ് ജനറൽ (എജി) വ്യക്തമാക്കി. എന്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന ചോദ്യത്തിന്, പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്ന് ലളിത കുമാരി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് എജി ചൂണ്ടിക്കാണിച്ചു.

എന്നാല്‍, സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാരിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാതിരുന്നതെന്നും ആരാഞ്ഞു.

വിജിലന്‍സിന് കേസെടുക്കാം: ഹൈക്കോടതി

കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യമാണെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ എതിര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ചില ഡയറി രേഖകള്‍ മാത്രമാണ് അന്വേഷണത്തില്‍ ലഭിച്ചതെന്നും, കേസെടുക്കാന്‍ ഇത് മതിയായ തെളിവല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ചുരുക്കത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ വാദമുഖങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

അതേസമയം, പിണറായി വിജയന്‍ അടക്കമുള്ള പ്രതികളുടെ ഹര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ എതിര്‍ത്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രതികള്‍ക്ക് എങ്ങനെ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)