2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

FIR രജിസ്റ്റർചെയ്യാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത് തന്റെ ഭാഗം കേൾക്കാതെ;ഷാജഹാന്റെ ഹർജി രാഷ്ട്രീയപ്രേരിതമെന്നുംവാദം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 10:33 AM
പങ്കുവെക്കുക:
FIR രജിസ്റ്റർചെയ്യാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത് തന്റെ ഭാഗം കേൾക്കാതെ;ഷാജഹാന്റെ ഹർജി രാഷ്ട്രീയപ്രേരിതമെന്നുംവാദം
FIR രജിസ്റ്റർചെയ്യാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത് തന്റെ ഭാഗം കേൾക്കാതെ;ഷാജഹാന്റെ ഹർജി രാഷ്ട്രീയപ്രേരിതമെന്നുംവാദംകേരളപ്രഭാതം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പിണറായി വിജയന്റെയും ടി വീണയുടെയും വാദങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസില്‍ കക്ഷി ചേര്‍ക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ത്റെ ഭാഗം കേള്‍ക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നും ഹർജിയിൽ പറയുന്നു.

ഇത് സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിവരങ്ങള്‍ മുദ്രവെച്ച കവറിലാണ് കോടതിക്ക് കൈമാറിയതെന്നും അത് തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 അല്ലെങ്കില്‍ 13 പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ല. കുറ്റകൃത്യം നിലനില്‍ക്കണമെങ്കില്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നതും കൈക്കൂലി സ്വീകരിച്ചതും തെളിയിക്കപ്പെടണം. സിഎംആര്‍എല്‍ നല്‍കിയ തുക സ്വകാര്യ കണ്‍സള്‍ട്ടന്റ് ആയ വീണ ടിയ്ക്കും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനുമാണ് നല്‍കിയത്. പിണറായി വിജയന്‍ ആരില്‍ നിന്നും പണം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തതായി വിവരങ്ങളിലില്ല.

മുഖ്യമന്ത്രിയെന്ന നിലയില്‍ സിഎംആര്‍എല്ലിന് അനുകൂലമായി എന്തെങ്കിലും തീരുമാനങ്ങളോ ഉത്തരവുകളോ ഫയല്‍ നീക്കങ്ങളോ നടത്തിയതായി ഇ ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സാമ്പത്തിക ഇടപാടുകളുമായി പിണറായി വിജയനെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും കുറ്റകരമായ ഉദ്ദേശവും ഇല്ല. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പനുസരിച്ച് ഔദ്യോഗിക പദവിയിലുള്ള തീരുമാനങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സിംഗിള്‍ ബെഞ്ച് ഈ നിയമപരമായ വ്യവസ്ഥ പരിഗണിച്ചില്ല എന്നും അപ്പീലില്‍ വാദം ഉയര്‍ത്തുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)