2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാഹി പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള മോഷ്ടിച്ചു, കോട്ടയം സ്വദേശി പിടിയില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 05:25 AM
പങ്കുവെക്കുക:
മാഹി പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള മോഷ്ടിച്ചു, കോട്ടയം സ്വദേശി പിടിയില്‍
മാഹി പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള മോഷ്ടിച്ചു, കോട്ടയം സ്വദേശി പിടിയില്‍കേരളപ്രഭാതം

മാഹി പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്നുകാരിയുടെ സ്വര്‍ണവള ഊരിമാറ്റിയ കോട്ടയം സ്വദേശി ഷിഹാബിനെ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതി പിടിയിലായത്.

മാഹി: മാഹി പള്ളിയില്‍ മാതാവിന്റെ രൂപക്കൂടിനുമുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ സ്വര്‍ണവള ഊരിമാറ്റി കടന്നുകളയാന്‍ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റില്‍. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷിഹാബിനെയാണ് മാഹി പോലീസ് പിടികൂടിയത്.

കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

കഴിഞ്ഞദിവസം രാത്രിയാണ് അഭിരാമും കുടുംബവും മാഹി പള്ളിയിലെത്തിയത്. രാത്രി ഒമ്പതരയോടെ പള്ളിയില്‍ നല്ല തിരക്കുണ്ടായിരുന്നു. ഈ സമയം മാതാവിന്റെ രൂപക്കൂടിനുമുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ടിരിക്കവെയാണ് കുഞ്ഞിന്റെ കൈയില്‍നിന്ന് വള ഊരിയെടുത്തത്.

പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വള നഷ്ടപ്പെട്ട വിവരം കുട്ടി അമ്മയോട് പറയുന്നത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബന്ധു കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ പകര്‍ത്തിയ ഫോട്ടോ പരിശോധിച്ചപ്പോള്‍, സംശയകരമായ രീതിയില്‍ ഒരാള്‍ അടുത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഉടന്‍തന്നെ പള്ളി ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ വള ഊരിയെടുത്ത് കടന്നുകളയുന്നത് വ്യക്തമായത്. വിവരമറിഞ്ഞെത്തിയ മാഹി പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ മാഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)