2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പീഡനത്തിന് തീവ്രത കുറവെന്ന പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ല, സ്ത്രീ പീഡകര്‍ക്കെതിരെ എന്നും ശക്തമായ നടപടിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഐഎം: പി കെ ശ്രീമതി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:51 PM
പങ്കുവെക്കുക:
പീഡനത്തിന് തീവ്രത കുറവെന്ന പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ല, സ്ത്രീ പീഡകര്‍ക്കെതിരെ എന്നും ശക്തമായ നടപടിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഐഎം: പി കെ ശ്രീമതി
പീഡനത്തിന് തീവ്രത കുറവെന്ന പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ല, സ്ത്രീ പീഡകര്‍ക്കെതിരെ എന്നും ശക്തമായ നടപടിയെടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഐഎം: പി കെ ശ്രീമതികേരളപ്രഭാതം


തിരുവനന്തപുരം: പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എന്‍.സുരേഷ് ബാബുവിനെ ഒഴിവാക്കിയത് സ്ത്രീപീഡന പരാതിയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. സ്ത്രീപീഡകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് പാര്‍ട്ടി പാരമ്പര്യമെന്നും ഭാവിയിലും അത് തുടരുമെന്നും പി.കെ.ശ്രീമതി പ്രതികരിച്ചു. എന്നാല്‍ പരാതി ലഭിച്ചോയെന്ന് അറിയില്ലെന്നാണ് കെ.കെ. ശൈലജയുടെ പ്രതികരണം.സുരേഷ് ബാബുവിന് എതിരെ പരാതി നല്‍കാന്‍ യുവതി മുന്നോട്ട് വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. (pk sreemathi about rape allegation inside palakkad cpim)

വ്യക്തിപരമായ കാരണങ്ങളാലാണ് ഇ.എന്‍. സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വിശദീകരിച്ചുപോരുന്നത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പരാതി ഉണ്ടെന്നോ അതിന്റെ സ്വഭാവമെന്തെന്നോ സ്ഥിരീകിരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുളള നേതാക്കള്‍ ഒരു ഘട്ടത്തിലും തയാറായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ അധ്യക്ഷ കൂടിയായ പി.കെ.ശ്രീമതിയുടെ പ്രതികരണത്തില്‍ സുരേഷ് ബാബുവിനെ മാറ്റിനിര്‍ത്തിയത് പീഡന പരാതിയെ തുടര്‍ന്നാണെന്ന് വ്യക്തമാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)