2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

‘അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തത്’: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയില്‍ സഭയില്‍ പോര്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:09 AM
പങ്കുവെക്കുക:
‘അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തത്’: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയില്‍ സഭയില്‍ പോര്
‘അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തത്’: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയില്‍ സഭയില്‍ പോര്കേരളപ്രഭാതം


തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനടെ നിയമസഭയില്‍ ഭരണ -പ്രതിപക്ഷ വാക് പോര്. സംസ്ഥാനത്ത് മരുന്ന് സ്റ്റോക്ക് ഇല്ലെന്ന കെവി സുമേഷ് എംഎല്‍എയുടെ വിമര്‍ശനത്തിന് മന്ത്രി കെ മുരളധരന്‍ മറുപടി നല്‍കിയതാണ് ബഹളത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ കെവി സുമേഷ് ഉന്നയിച്ചു.

അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെന്നാണ് മന്ത്രി കെ മുരളീധരന്റെ മറുപടി. മാര്‍ച്ച് മാസത്തില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വീഴ്ച വരുത്തിയാണ് കാരണമെന്നും മന്ത്രി പറഞ്ഞു. മരുന്ന് ക്ഷാമത്തിന് മുന്‍ സര്‍ക്കാരിനെ ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പറയുന്ന പ്രശ്‌നങ്ങളൊന്നും ആരോഗ്യവകുപ്പിനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മരുന്നിന് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് അലഭാവം കാണിച്ചു. മാര്‍ച്ചില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുക്കുന്നതാണ് പതിവ്. മുന്‍ സര്‍ക്കാര്‍ അതില്‍ വീഴ്ച വരുത്തി. 26 ഇനം മരുന്നുകള്‍ക്കാണ് ക്ഷാമം ഉളളത്. മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കി. സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും സ്റ്റോക്ക് കുറവുള്ള സ്ഥലത്തേക്ക് മരുന്ന് മാറ്റുനുണ്ട്. ഇപ്പോള്‍ മരുന്ന് ക്ഷാമം ഇല്ല. മരുന്ന് വാങ്ങലില്‍ ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കും – അദ്ദേഹം പറഞ്ഞു.ചികിത്സ പിഴവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഹസീന ആശുപത്രിയില്‍ വന്നത്. കഴിഞ്ഞ മാസം 24 തീയതി ഹസീനയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ാം തീയതി വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്നു. പ്രാഥമിക അന്വേഷണം സ്ഥാപനതലത്തിലും ഡിഎംഇ തലത്തിലും അന്വേഷണം നടത്തുന്നു. ഒരാഴ്ചയ്ക്കകം അന്വേഷണം റിപ്പോര്‍ട്ട് തരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

മരുന്നു ക്ഷാമവുമായി ബന്ധപ്പെട്ട മന്ത്രിയുടെ മറുപടി ലാഘവത്തോടെയെന്ന് കെ വി സുമേഷ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ കാര്യം പറയാനാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിങ്ങളെ തിരഞ്ഞെടുക്കേണ്ട കാര്യമില്ലല്ലോ. മന്ത്രി പറഞ്ഞതുപോലെയല്ല സംസ്ഥാനത്തെ കാര്യങ്ങള്‍. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഒരാള്‍ പോലും ചുമതല ഏറ്റെടുത്തില്ല. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് പോലും കൊടുക്കാനില്ല. മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മൂലം സംസ്ഥാനത്ത് ജീവന്‍ രക്ഷാ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥ. ആരോഗ്യവകുപ്പ് ഡയറക്ടര്‍ മരുന്ന് ക്ഷാമത്തെക്കുറിച്ച് പുറത്തു പറയരുതെന്ന് പറഞ്ഞു. ആരോഗ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. വൈദ്യുതി പ്രതിസന്ധികൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു. ശസ്ത്രക്രിയക്ക് ഇലക്ട്രീഷ്യനെയും കൊണ്ടു പോകണം. അല്ലങ്കില്‍ ജനറേറ്റര്‍ ഏര്‍പ്പാടക്കണം. ഇതാണ് ഡോക്ടര്‍മാരുടെ അവസ്ഥ – അദ്ദേഹം പറഞ്ഞു.

കേരളത്തെ വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ക്ക് അടിയറ വെക്കാനുള്ള നീക്കത്തെ സംശയത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ വിളക്ക് കെടുത്താതെ ഇരുന്നാല്‍ മതിയെന്നും അദ്ഭുത വിളക്കൊന്നും വേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)