2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നു; തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 11:01 AM
പങ്കുവെക്കുക:
വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നു; തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്
വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നു; തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്കേരളപ്രഭാതം

തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് വിജേഷ് കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

ജി.ഡി.എം.എൽ.പി. സ്കൂളിന് പടിഞ്ഞാറ് തെക്കിനിയേടത്ത് വിജേഷിന്റെ ഭാര്യ വിസ്മയ (24), മകൻ ദക്ഷിൻ (നാലര) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ വീട്ടിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളി തുറന്നതോടെ വിസ്മയ ഗുരുതര പരുക്കോടെ പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദക്ഷിന്റെ ജീവൻ രക്ഷിക്കാനായില്ല. വിസ്മയയുടേയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)