സർക്കാർ ജീവനക്കാർ കോളടിക്കുമോ? ശനി, ഞായർ അവധി വീണ്ടും പരിഗണനയിൽ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കേരളത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാൻ ആലോചന. നേരത്തെ സർക്കാർ പരിഗണനയിലുണ്ടായിരുന്ന വിഷയമാണ് ഇപ്പോൾ വീണ്ടും പരിഗണിക്കുന്നത്.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വിവിധ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. കേന്ദ്ര സർക്കാർ ഓഫീസുകളിലും, രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നിലവിൽ അഞ്ച് ദിവസ പ്രവൃത്തി ആഴ്ചയാണ് ഉള്ളത്. അഞ്ച് ദിവസമാക്കുന്നതിലൂടെ വൈദ്യുതി, വെള്ളം, ഇന്ധനം, സ്റ്റേഷനറി എന്നിവയിലെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആഴ്ചയിലെ പ്രവൃത്തി സമയം 42 മണിക്കൂറാണ്. ശനിയാഴ്ച കൂടി അവധിയാക്കിയാൽ 7 മണിക്കൂർ നഷ്ടമാകും. ഇത് പരിഹരിക്കാൻ ദിവസത്തെ പ്രവൃത്തി സമയം കൂട്ടാനാണ് ആലോചന. രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ അല്ലെങ്കിൽ 9.30 മുതൽ 5.30 വരെ ആക്കാനും ഉച്ചഭക്ഷണ ഇടവേള ഒരു




