2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രാത്രി മഴയുണ്ടേ...! ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:03 PM
പങ്കുവെക്കുക:
രാത്രി മഴയുണ്ടേ...! ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്
രാത്രി മഴയുണ്ടേ...! ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്കേരളപ്രഭാതം

പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

 

അടുത്ത മൂന്ന് മണിക്കൂർ 

 

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

 

വരുന്നു ന്യൂനമർദ്ദം 

 

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയിൽ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്നാട്, ഉൾനാടൻ കർണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. 

 

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴിസ്ഥിതി ചെയ്യുന്നു. ഈ ചക്രവാതച്ചുഴി ഒക്ടോബർ 11-ഓടെ ആൻഡമാൻ കടലിൽ പ്രവേശിക്കുകയും ഒക്ടോബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ ഒക്ടോബർ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 10 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

 

കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ12-14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)