ചെറുതോണിയിൽ സ്കൂൾ മുറ്റത്ത് ബസ് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് പരിക്ക്
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 9, വെള്ളി | 01:18 PM
പങ്കുവെക്കുക:

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ മുറ്റത്ത് സ്കൂൾ ബസ് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം . വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കാലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് ദാരുണ സംഭവം. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ക്ലാസിലേക്ക് പ്രവേശിക്കുന്നതിനായി ബസിന് പിന്നിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ഈ സമയം വന്ന മറ്റൊരു സ്കൂൾ ബസാണ് ഹെയ്സൽ ബെന്നിനെ ഇടിച്ചത്. ബസ് ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പങ്കുവെക്കുക:




