2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:07 AM
പങ്കുവെക്കുക:
ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍കേരളപ്രഭാതം

ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്വകാര്യ സ്കൂൾ അധ്യാപകനെ ധർമപുരിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ധർമപുരിയിലാണ് സംഭവം. സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകനെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, പിന്നീട് പ്രലോഭിപ്പിച്ച് വലയിലാക്കുകയായിരുന്നു. തുടർന്ന്, വിദ്യാർഥിനിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ എത്തിയതായിരുന്നു പീഡനം. പെൺകുട്ടിയുടെ വീടിന്റെ പിൻവാതിലിലൂടെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ക്രൂരത പുറത്തറിയുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും വീട്ടുകാരുടെയും പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിദ്യാർഥിനി പ്രായപൂർത്തിയാകാത്തതിനാൽ സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദത്തിന് നിയമപരമായി നിലനിൽപ്പില്ലെന്നും വ്യക്തമായ ലൈംഗിക അതിക്രമമാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)