കാക്കനാട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മലപ്പുറം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാക്കനാട്ടെ സ്വകാര്യ സർവകലാശാല വിദ്യാർഥിയായ മലപ്പുറം എടപ്പറ്റ സ്വദേശി അബ്ദുല്ല ദിൽഷാനെ (18) ഇടച്ചിറയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: കാക്കനാട്ടെ സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ പുത്തംകോടൻ സ്വദേശി പി.കെ. അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്.
ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പ്രാഥമിക പരിശോധന പുരോഗമിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.




