സ്റ്റാർലിങ്ക് എന്തുകൊണ്ട് ഏതൊരു രാജ്യത്തിനും സുരക്ഷാ ഭീഷണിയായേക്കാം? ഇലോൺ മസ്കിന്റെ സ്വന്തം വാക്കുകൾ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്ക്' ഇന്ത്യയിൽ വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനായുള്ള അന്തിമ സുരക്ഷാ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് വിദേശ ഉടമസ്ഥതയിലുള്ള ഒരു ഉപഗ്രഹ ശൃംഖല രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കുന്നതിലൂടെയുണ്ടാകുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നത്. ഇലോൺ മസ്ക് വിവിധ ഘട്ടങ്ങളിൽ നടത്തിയ പ്രസ്താവനകൾ തന്നെയാണ് ഇത്തരം ആശങ്കകൾക്ക് പ്രധാന കാരണം.
'ഞാൻ ഓഫ് ചെയ്താൽ അവരുടെ മുൻനിര തകരും'
2025 മാർച്ച് മാസം എക്സിൽ കുറിച്ച പോസ്റ്റിൽ, യുക്രെയ്ൻ സൈന്യത്തിന് സ്റ്റാർലിങ്ക് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് മസ്ക് പരസ്യമായി അവകാശപ്പെട്ടു:
"ഞാൻ സ്റ്റാർലിങ്ക് സിസ്റ്റം ഓഫ് ചെയ്താൽ യുക്രെയ്ൻ സൈന്യത്തിന്റെ മുൻനിര പോരാട്ടം പൂർണമായും തകർന്നടിയും. യുക്രെയ്നുവേണ്ടി പുടിനെ നേർക്കുനേർ കായിക യുദ്ധത്തിന് വെല്ലുവിളിച്ചയാളാണ് ഞാൻ. യുക്രെയ്ൻ സൈന്യത്തിന്റെ പ്രധാന നട്ടെല്ലാണ് എന്റെ സ്റ്റാർലിങ്ക് ശൃംഖല."*




