സിഎംആര്എല് എക്സാലോജിക്ക് സാമ്പത്തിക ഇടപാട്: പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി രമേശ് ചെന്നിത്തല; `സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ല'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സിഎംആര്എല് എക്സാലോജിക്ക് സാമ്പത്തിക ഇടപാടില് പിണറായി വിജയനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയം സംബന്ധിച്ച് തിങ്കളാഴ്ച തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതിയുടെ നിർണായക ഉത്തരവ്
മാസപ്പടി കേസിൽ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിജിലൻസ് ഡയറക്ടറോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
നേരത്തെ പ്രാഥമിക അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) കോടതി റദ്ദാക്കി. വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ എസ്.ഐ.ടിയെ നിയോഗിച്ച നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇ.ഡി ഡി.ജി.പിക്ക് കൈമാറിയ രേഖകളും എസ്.ഐ.ടിയുടെ പക്കലുള്ള വിവരങ്ങളും ഉടൻ തന്നെ വിജിലൻസിന് കൈമാറാനും, കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുദ്രവെച്ച കവറിൽ ഇ.ഡി സമർപ്പിച്ച കണ്ടെത്തലുകൾ കേസിൽ നിർണായകമായി.
അപ്പീൽ നൽകില്ലെന്ന് സർക്കാർ
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ലെന്ന് വ്യക്തമായിട്ടുണ്ട്. കോടതി നിർദേശം അനുസരിച്ച് വിജിലൻസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യും. ഹൈക്കോടതി ഉത്തരവ് പൂർണ്ണമായും അനുസരിക്കുമെന്നും സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എസ്.ഐ.ടി രൂപീകരണം നിയമവിരുദ്ധമാണെന്ന കോടതി പരാമർശവും അഴിമതിക്ക് തെളിവുണ്ടെന്ന നിരീക്ഷണവും മുൻ സർക്കാറിനും എൽ.ഡി.എഫിനും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.




