2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരള, തമിഴ്നാട് പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറോടെ നവരാത്രി പൂജ വിഗ്രഹഘോഷയാത്ര ആരംഭിച്ചു; നാളെ കേരള അതിർത്തിയിൽ സ്വീകരണം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:15 PM
പങ്കുവെക്കുക:
കേരള, തമിഴ്നാട് പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറോടെ നവരാത്രി പൂജ വിഗ്രഹഘോഷയാത്ര ആരംഭിച്ചു; നാളെ കേരള അതിർത്തിയിൽ സ്വീകരണം
കേരള, തമിഴ്നാട് പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറോടെ നവരാത്രി പൂജ വിഗ്രഹഘോഷയാത്ര ആരംഭിച്ചു; നാളെ കേരള അതിർത്തിയിൽ സ്വീകരണംകേരളപ്രഭാതം

തിരുവനന്തപുരം: നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ പദ്മനാഭപുരം കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ്സ് വകുപ്പ് ജോയിൻ്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം ദേവസ്വം മാനേജർ മോഹനന് കൈമാറി.

കേരള, തമിഴ്നാട് സായുധ പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതോടെ തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാരസ്വാമിയും ശുചീന്ദ്രം മുന്നൂറ്റിനങ്കയും നീങ്ങി. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)