2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആശുപത്രി രേഖയിലെ ഫോൺ നമ്പർ തുമ്പായി; മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ ഹോമിയോ കടവ് വൃത്തിയാക്കി നഗരസഭ, പിഴ ശിക്ഷയും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 03:05 PM
പങ്കുവെക്കുക:
ആശുപത്രി രേഖയിലെ ഫോൺ നമ്പർ തുമ്പായി; മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ ഹോമിയോ കടവ് വൃത്തിയാക്കി നഗരസഭ, പിഴ ശിക്ഷയും
ആശുപത്രി രേഖയിലെ ഫോൺ നമ്പർ തുമ്പായി; മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ ഹോമിയോ കടവ് വൃത്തിയാക്കി നഗരസഭ, പിഴ ശിക്ഷയുംകേരളപ്രഭാതം

മൂവാറ്റുപുഴ ഹോമിയോ കടവിൽ മാലിന്യം തള്ളിയ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് നഗരസഭ 25,000 രൂപ പിഴ ഈടാക്കുകയും, മാലിന്യം അവരെക്കൊണ്ട് തന്നെ നീക്കം ചെയ്യിക്കുകയും ചെയ്തു. മാലിന്യത്തിൽ നിന്ന് ലഭിച്ച ആശുപത്രി രേഖയിലെ ഫോൺ നമ്പറാണ് അന്വേഷണത്തിൽ നിർണായകമായത്.

മൂവാറ്റുപുഴ: നഗരമധ്യത്തിലെ ഹോമിയോ കടവിൽ മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിയുമായി നഗരസഭ അധികൃതർ. മാലിന്യം തള്ളിയവരിൽനിന്ന് 25,000 രൂപ പിഴ ഈടാക്കുകയും അവരെക്കൊണ്ട് തന്നെ അവ നീക്കം ചെയ്യിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഈ പ്രദേശത്ത് മാലിന്യം തള്ളിയത്. ഭക്ഷണാവശിഷ്ടങ്ങളും പുഴുവരിച്ച മറ്റ് മാലിന്യങ്ങളും അടങ്ങിയ ചാക്കുകളാണ് ഇവിടെ ഉപേക്ഷിച്ചിരുന്നത്. ഈ മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച ഒരു ആശുപത്രി രേഖയിലെ ഫോൺ നമ്പറാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിന് സമീപമുള്ള സൂര്യ കോംപ്ലക്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. കെട്ടിടത്തിൽ മാലിന്യം സംസ്കരിക്കുന്നതിനുള്ള മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിൽ കെട്ടിട ഉടമയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

നഗരത്തിൽ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)