2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെടുമ്പാശ്ശേരി അപകടം: 'പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല, ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കും'

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:32 AM
പങ്കുവെക്കുക:
നെടുമ്പാശ്ശേരി അപകടം: 'പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല, ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കും'
നെടുമ്പാശ്ശേരി അപകടം: 'പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല, ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കും'കേരളപ്രഭാതം

തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ വാഹനമിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് കൊടുക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തെ ഞെട്ടിച്ച, വേദനാജനകമായ സംഭവമാണ് നെടുമ്പാശ്ശേരിയില്‍ ഉണ്ടായത്. ഓപ്പറേഷന്‍ തൂഫാന്റെ പ്രസക്തിയാണ് ഇവിടെ വ്യക്തമാകുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

'കുടംബത്തിന് സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും. അതില്‍ ഒരു സംശയവും വേണ്ട. പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത്. ഇതിന് അര്‍ത്ഥം പ്രതി രക്ഷപ്പെടുമെന്നല്ല. ശക്തമായ നടപടി തന്നെ പ്രതിക്കെതിരെ ഉണ്ടാകും', ചെന്നിത്തല വ്യക്തമാക്കി.ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. ഏകാധിപത്യമാണ് നടമാടുന്നത്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരം പോലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമരമാണ്. ഒരു പൗരനെ സംബന്ധിച്ച് വോട്ടവകാശം ഏറ്റവും വലുതാണ്. അത് എടുത്ത് കളയുന്ന നടപടിയാണ് ഇന്ത്യയില്‍ പലയിടത്തും കാണുന്നത്. ഇതുസംബന്ധിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാതിരിക്കുന്നു. ഗ്യാനേഷ് കുമാറാണ് എല്ലാത്തിനും നേതൃത്വം നല്‍കിയത്. ഗ്യാനേഷ് കുമാര്‍ രാജി വെക്കണം. ഗ്യാനേഷ് കുമാറിനെ പോലൊരാളെ കണ്ടെത്തിയ മോദിയെ അഭിനന്ദിക്കണമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ നടത്തിയ അഴിമതികളുടെ അന്വേഷണം നടക്കുകയാണെന്നും പരാതി വിജിലന്‍സിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. ശക്തമായാണ് അന്വേഷണം നടക്കുന്നത്. പഴകകാലത്തെ ഫയലുകള്‍ പരിശോധിക്കുകയാണ്. ഇതിന് ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി നടത്തിയ വെല്ലുവിളിയില്‍, ആദ്യം അസം മുഖ്യമന്ത്രി രാജി വെച്ച് മാതൃക കാണിക്കട്ടെ എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. 'അസം മുഖ്യമന്ത്രി രാജിവെക്കട്ടെ. എന്നിട്ട് ആലോചിക്കാം. പേപ്പര്‍ ബാലറ്റാണ് ആവശ്യമെന്ന് ഇപ്പോള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് പറഞ്ഞാല്‍ മതി. ഞങ്ങളുടെ എല്ലാം ആവശ്യം അതാണ്. വലിയ ജനാധിപത്യ രാജ്യങ്ങളില്‍ പോലും വോട്ടിങിന് പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്.' കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്കുള്ള മൂന്ന് സീറ്റുകള്‍ കൂടി പോകുമെന്നും ചെന്നിത്തല പരിഹസിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)