ഗ്യാനേഷിനെതിരെ ഒന്നിച്ച് കേരളം; നിയമസഭയില് പ്രമേയം പാസാക്കി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയില് പ്രമേയം പാസാക്കി. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ബില്ലിന്മേല് ബിജെപി എംഎല്എമാര് പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യമന്ത്രി വി ഡി സതീശനാണ് നിർണായക പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഡൽഹിയിൽ സിജെപിയുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കേരളം കൈക്കൊണ്ട ഈ നീക്കം നിർണായകമാണ്.
അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ശക്തമായ വാക്പോരാണ് അരങ്ങേറിയത്. തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോണ്ഗ്രസ് സംഘര്ഷത്തിലും തുടര്ന്നുള്ള പൊലീസ് നടപടിയിലും സഭയില് വാക്പോരുണ്ടായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം അവതരിപ്പിച്ച വി ജോയ് എംഎല്എയും തമ്മില് വെല്ലുവിളിയും ഉണ്ടായി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്ഗ്രസ് നൈറ്റ് മാര്ച്ചിലേക്ക് മെന്സ് ഹോസ്റ്റലിനകത്ത് നിന്നും കൂക്കിവിളി ഉയരുകയും കല്ലും ബിയര്കുപ്പിയും എറിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്ത്ഥികളെ പൊലീസ് അടിച്ച പൊട്ടിയ ലാത്തി ജോയ് സഭയില് ഉയര്ത്തി.




