2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; യോഗം 17ന്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:51 AM
പങ്കുവെക്കുക:
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; യോഗം 17ന്
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; യോഗം 17ന്കേരളപ്രഭാതം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗം വിളിച്ചത്. അടുത്ത ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് നീക്കം. ശനിയാഴ്ച അവധി നല്‍കുന്നതിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)