2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളത്തിൽ സിപിമ്മിന്‍റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല, വലിയ അട്ടിമറി നടന്നിട്ടില്ലെന്ന് കെകെ ശൈലജ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:50 AM
പങ്കുവെക്കുക:
കേരളത്തിൽ സിപിമ്മിന്‍റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല, വലിയ അട്ടിമറി നടന്നിട്ടില്ലെന്ന് കെകെ ശൈലജ
കേരളത്തിൽ സിപിമ്മിന്‍റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല, വലിയ അട്ടിമറി നടന്നിട്ടില്ലെന്ന് കെകെ ശൈലജകേരളപ്രഭാതം

കെ.കെ. ശൈലജ തോൽവിക്ക് കാരണം വോട്ടർപട്ടിക അട്ടിമറിയല്ലെന്ന് വ്യക്തമാക്കിയപ്പോൾ, എസ്.ഐ.ആർ സ്വാധീനിച്ചിട്ടുണ്ടെന്ന് കെ.എൻ. ബാലഗോപാലും ഭരണവിരുദ്ധവികാരമാണ് തോൽവിക്ക് കാരണമെന്ന് കോൺഗ്രസും നിലപാടെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫ് പരാജയപ്പെട്ടതിന് കാരണം വോട്ടർപട്ടിക പരിഷ്കരണമാണെന്ന് പറയാനാവില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ. വോട്ടർപട്ടിക പരിഷ്കരണം തോൽവിയുടെ പല കാരണങ്ങളിൽ ഒന്നു മാത്രമാകാം. അതേസമയം, ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാനും അനധികൃതമായി വോട്ടുകൾ ചേർക്കാനും കോൺഗ്രസ് എസ്.ഐ.ആറിനെ (പ്രത്യേക തീവ്ര പുനഃപരിശോധന) ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നും എന്നാൽ അന്നത്തെ എൽ.ഡി.എഫ് സർക്കാറിന്റെ ജാഗ്രത കാരണം വലിയ അട്ടിമറി നടന്നിട്ടില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് കാരണം വോട്ടർ പട്ടികയിലെ എസ്.ഐ.ആർ ആണെന്ന സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

എന്നാൽ, കെ.കെ. ശൈലജയുടെ നിലപാടിന് വിരുദ്ധമായി വോട്ടർപട്ടിക പരിഷ്കരണം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന വാദവുമായി സി.പി.എം നേതാവ് കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഇത് സാധൂകരിക്കുന്ന പഠന റിപ്പോർട്ടുകളുണ്ടെന്നും ബി.ജെ.പിയുടെ വിജയത്തിൽ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മറിക്കൽ രാഷ്ട്രീയത്തിലൂടെ എസ്.ഐ.ആറിന്റെ ആനുകൂല്യം യു.ഡി.എഫും ബി.ജെ.പിയും കൈപ്പറ്റിയെന്നും വരും തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ബാലഗോപാൽ ആരോപിച്ചു.

അതേസമയം, ഇടത് മുന്നണിയുടെ പരാജയ കാരണം രൂക്ഷമായ ഭരണവിരുദ്ധ വികാരമാണെന്നും തെരഞ്ഞെടുപ്പ് ഫലത്തെ എസ്.ഐ.ആറുമായി ബന്ധിപ്പിക്കുന്നത് യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും കോൺഗ്രസ് പ്രതികരിച്ചു. സി.ജെ.പിയുടെ ആരോപണങ്ങൾ ബി.ജെ.പിയെ രാഷ്ട്രീയമായി സഹായിക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)