2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 10:27 AM
പങ്കുവെക്കുക:
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം
നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബംകേരളപ്രഭാതം

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും സന്ദീപ് പറഞ്ഞു.

പ്രതി വളരെ പെട്ടന്ന് ജാമ്യത്തിലിറങ്ങാൻ സാധ്യതയുണ്ട്. കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സർക്കാർ ഞങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും കുടുംബം കൂട്ടിച്ചേർത്തു. വീടിന്റെ വിളക്കാണ് നഷ്ടമായത്. കുടുംബത്തിന്റെ ഏക ആശ്രയം. രണ്ട് മാസത്തിനുള്ളിൽ ദേവിക വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഈ ഗതി മറ്റാർക്കും ഉണ്ടാകരുതെന്ന് കുടുംബം പ്രതികരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)