2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 08:35 AM
പങ്കുവെക്കുക:
തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾ
തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾകേരളപ്രഭാതം

തിരൂരില്‍ തെറ്റായ ദിശയിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് 35കാരിയായ തെസ്‌നി ദാരുണമായി മരിച്ചു; ഗുരുതരമായി പരിക്കേറ്റ മക്കള്‍ അമ്മയുടെ വിയോഗമറിയാതെ ചികിത്സയിലാണ്.

തിരൂര്‍: തിരൂര്‍ പൂക്കയില്‍ റോഡില്‍ തെറ്റായ ദിശയിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. താനാളൂര്‍ വലിയപാടം സ്വദേശിനിയും നിറമരുതൂര്‍ പഞ്ചാരമൂല മേലെ വീട്ടില്‍ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മയുടെ മരണവിവരമറിയാതെ ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

​കൂട്ടായി-തിരൂര്‍ റൂട്ടിലോടുന്ന 'കല്ലിങ്ങല്‍' ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കൂട്ടായിയില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിര്‍ദിശയിലേക്ക് കയറി, തിരൂര്‍ ഭാഗത്തുനിന്ന് ഉണ്യാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

​ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപകടത്തില്‍ തെസ്‌നിക്ക് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

​ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബവും നാട്ടുകാരും ആശങ്കയിലാണ്. അമ്മയുടെ വേര്‍പാടറിയാതെ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ ബന്ധുക്കളെയും നാട്ടുകാരെയും ഏറെ വേദനിപ്പിക്കുന്നു.

​അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് വിവരം. സംഭവത്തില്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറെ കണ്ടെത്തുന്നതിനും റോങ് സൈഡിലേക്ക് ബസ് കയറിയ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനുമായി തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)