സിജെപി സമരം: പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് മസ്ജിദുകളിലെത്തി ആവശ്യപ്പെട്ട് പോലീസ്, സന്ദർശനങ്ങൾ റദ്ദാക്കി അമിത് ഷാ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില് സിജെപി നാളെ നടത്താനിരിക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില് സ്ഥിതിഗതികള് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 79 കമ്പനി കേന്ദ്രസേന കൂടി ദില്ലിയിലെത്തി. പശ്ചിമബംഗാളില് നിന്ന് 40 കമ്പനികളും ഛത്തിസ്ഗഡില് നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കെത്തിയിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്ശനങ്ങള് റദ്ദാക്കി അമിത് ഷാ ദില്ലിയില് തുടരുകയാണ്.
സിജെപി പ്രതിഷേധങ്ങള് പങ്കെടുക്കരുതെന്ന ആഹ്വാനവുമായി ദില്ലി പോലീസ് രംഗത്തുണ്ട്. വിവിധ ഇടങ്ങളില് പോലീസിന്റെ ക്യാമ്പയിന് നടക്കുകയാണ്. മസ്ജിദുകളിലടക്കമെത്തിയാണ് പോലീസ് ക്യാമ്പയിന് നടത്തുന്നത്. സമരത്തില് പങ്കെടുക്കാനായി ഡല്ഹിയില് എത്തുന്നവരെ പിടിച്ചുവെയ്ക്കുന്നതടക്കമുള്ള നടപടികളാണ് ദില്ലി പോലീസ് സ്വീകരിക്കുന്നത്. സമരക്കാരെ പാര്പ്പിക്കാനായി രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാല് സ്റ്റേഡിയം എന്നിവ തടങ്കല് കേന്ദ്രങ്ങളാക്കും. ദില്ലിയിലേക്കുള്ള ട്രെയിന് ഗതാഗതം നിയന്ത്രിക്കാന് റെയില്വേ അധികൃതരുമായും ചര്ച്ചകള് നടത്തുന്നുണ്ട്. ദില്ലിയില് ഹോട്ടലുകളിലും ഒയോ റൂമുകളിലും പുതിയ ബുക്കിങ്ങുകള്ക്ക് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്




