2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുഞ്ഞിനെ പാലൂട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ ലവ് ഇൻ പങ്കാളിയുടെ ന​ഗ്നചിത്രങ്ങളും ഫോൺ നമ്പറും ഓൺലൈനിൽ പ്രചരിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:31 PM
പങ്കുവെക്കുക:
കുഞ്ഞിനെ പാലൂട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ ലവ് ഇൻ പങ്കാളിയുടെ ന​ഗ്നചിത്രങ്ങളും ഫോൺ നമ്പറും ഓൺലൈനിൽ പ്രചരിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽ
കുഞ്ഞിനെ പാലൂട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെ ലവ് ഇൻ പങ്കാളിയുടെ ന​ഗ്നചിത്രങ്ങളും ഫോൺ നമ്പറും ഓൺലൈനിൽ പ്രചരിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽകേരളപ്രഭാതം

പണം നൽകാത്തതിന്റെ വിരോധത്തിൽ ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പാലക്കാട് സ്വദേശി ഉമർ ഫാറൂഖിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പാലൂട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രതി ഓൺലൈനിൽ പങ്കുവെച്ചത്.

കൊച്ചി: ആവശ്യപ്പെട്ട പണം നൽകിയില്ലെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ഉമർ ഫാറൂഖിനെയാണ് (25) കളമശ്ശേരി പോലീസ് പിടികൂടിനിയത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. കുഞ്ഞിനെ പാലൂട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രതി ഓൺലൈനിൽ പങ്കുവെച്ചത്.

കൊല്ലം സ്വദേശിനിയായ യുവതിയോടൊപ്പം രണ്ട് വർഷമായി കൊച്ചിയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു പ്രതി. ഇയാൾ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള വിരോധം മൂലമാണ് അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. യുവതിയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തി മാനഹാനിയും മനോവിഷമവും ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾക്കൊപ്പം യുവതിയുടെ ഫോൺ നമ്പറും നൽകിയതിനെത്തുടർന്ന് നിരവധി പേർ മോശമായ രീതിയിൽ സമീപിച്ചതായി പരാതിയിൽ പറയുന്നു. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എല്ലിന്റെ നേതൃത്വത്തിൽ എസ്.ഐ. ശംഭു, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, വിനു കെ.പി, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കൊടുങ്ങല്ലൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)