ഇന്ന് രാത്രി 9ന് ഈ 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടയും; ജന്തർ മന്തർ പ്രക്ഷോഭത്തെ നേരിടാൻ കടുത്ത നിയന്ത്രണത്തിന് പോലീസ്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡൽഹി: ഒക്ടോബർ 10-ന് ന്യൂഡൽഹി ജില്ലയിലെ ജന്തർ മന്തറിലും മറ്റ് സ്ഥലങ്ങളിലും നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എംഡിക്ക് നിർദ്ദേശം നൽകി ഓർഡർ ഇറക്കുകയായിരുന്നു. 'അരാജക ജനക്കൂട്ടം തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ നിർദ്ദേശം നൽകുന്നത്' എന്ന് കമ്മീഷണറുടെ ഉത്തരവ് പറയുന്നു. വിവിധ മെട്രോ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ സെർവീസ് എണ്ണം കുറയ്ക്കാനും, എൻട്രി/എക്സിറ്റ് ഗേറ്റുകൾ ഇന്ന് (09.10.2026) രാത്രി 09 മണി മുതൽ അടയ്ക്കാനും സാധ്യതയുണ്ട്.
ഉത്തരവിൽ 9, 10 എന്നീ തീയതികൾ മാത്രമാണ് നേരിട്ട് പറയുന്നതെങ്കിലും സാഹചര്യം സാധാരണ നിലയിലാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും എന്നാണ് വിവരം. ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. സമരക്കാരുടെ വരവിനെ പരമാവധി നിയന്ത്രിക്കാനാണ് സർക്കാരിന്റെ ശ്രമം.




