2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; മോദിക്ക് കൂട്ട് വിഡി, അത് ഇഡിക്ക് കരുത്ത്, നിയമപരമായി നേരിടും: എം വി ജയരാജൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 10:35 AM
പങ്കുവെക്കുക:
സിഎംആർഎൽ-എക്സാലോജിക് ഇടപാട്; മോദിക്ക് കൂട്ട് വിഡി, അത് ഇഡിക്ക് കരുത്ത്, നിയമപരമായി നേരിടും: എം വി ജയരാജൻ
സിഎംആർഎൽ-എക്സാലോജിക് ഇടപാട്; മോദിക്ക് കൂട്ട് വിഡി, അത് ഇഡിക്ക് കരുത്ത്, നിയമപരമായി നേരിടും: എം വി ജയരാജൻകേരളപ്രഭാതം

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എം വി ജയരാജൻ. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ തന്നെ ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം ആവർത്തിച്ചു.

'ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് നേരത്തേതന്നെ സിപിഐഎം പറഞ്ഞതാണ്. ഈ കേസ് വ്യാജ തെളിവുകളുടെയും ഇ ഡി മെയ്ഡ് തെളിവുകളുടെയും അടിസ്ഥാനത്തിലുണ്ടായതാണ്. നാല് പേരുടെ മൊഴി ഇഡി ഭീഷണിയിലൂടെ സമാഹരിച്ചതാണെന്ന് അവര്‍ തന്നെ ഇഡി ഡയറക്ടറെയും റീജിയണല്‍ ഡയറക്ടറെയും സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ആ വസ്തുത എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്ന കോടതി പരിശോധിച്ചിട്ടില്ല, കോടതിയുടെ മുമ്പാകെ എത്തിയിട്ടുമില്ല. കാരണം കോടതി ഇഡിയുടെ റിപ്പോര്‍ട്ടും രാഷ്ട്രീയ വേട്ടയ്ക്ക് ഇഡിയെപ്പോലെതന്നെ ദാഹിക്കുന്ന ഷാജഹാന്‌റെ ഹര്‍ജികളും മാത്രം നോക്കിയാണ് ഉത്തരവിറക്കിയത്. ഇതിലൊരു സമാന്യ നീതി നിഷേധമുണ്ട്. മോദിയും വി ഡി സതീശനും ചെയ്യുന്നതുപൊലെ ഒരാളെയും കേള്‍ക്കാതെ എന്തും ചെയ്യാം. ഒന്നും നോക്കാത്ത ഒരു സാഹചര്യം ജനാധിപത്യ സംവിധാനത്തില്‍ വരികയാണെങ്കില്‍ അത് ഏകാധിപത്യത്തിലേക്ക് പോകും. മോദിക്ക് കൂട്ട് ഇപ്പോള്‍ വി ഡി ആണല്ലോ. അത് ഇഡിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്', എം വി ജയരാജൻ പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)