2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:05 PM
പങ്കുവെക്കുക:
ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്
ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്കേരളപ്രഭാതം

തിരുവനന്തപുരം: കോ‍ർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മേയർ വി വി രാജേഷ്, ആ‍ർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പ്രതികൾക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിൽ ഉള്ളത്. കോർപ്പറേഷൻ ഭരണം നിലനിർത്താൻ സുഗതന്റെ വ്യാജ ഒപ്പിട്ടു. മേയറും സുഗതനും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി. പ്രതികൾ വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.

സുഗതന്റെ ഒപ്പ് പൂര്‍ണമായും വ്യജമാണെന്ന നിലപാടിലാണ് എൽഡിഎഫ്. തെരഞ്ഞടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഇട്ടിരിക്കുന്ന ഒപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യാത്യാസമുണ്ടെന്ന് നേരത്തെ എസ് പി ദീപക്ക് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന സമയം ആർ സു​ഗതൻ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് രജിസ്റ്റര്‍ ഉയര്‍ത്തി കാണിച്ചപ്പോഴാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമണം അഴിച്ചു വിട്ടത്. അത് ആ രജിസറ്ററില്‍ അവര്‍ക്ക് ഒളിപ്പിക്കാന്‍ എന്തോ ഉണ്ട് എന്നതിന്റെ തെളിവാണെന്നും ദീപക്ക് പറഞ്ഞിരുന്നു.

Also Read:

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)