2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചിതാഭസ്മം നിളയേറ്റുവാങ്ങി; പല്ലാട്ട് ബ്രഹ്മദത്തൻ നിത്യതയിൽ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:35 PM
പങ്കുവെക്കുക:
ചിതാഭസ്മം നിളയേറ്റുവാങ്ങി; പല്ലാട്ട് ബ്രഹ്മദത്തൻ നിത്യതയിൽ
ചിതാഭസ്മം നിളയേറ്റുവാങ്ങി; പല്ലാട്ട് ബ്രഹ്മദത്തൻ നിത്യതയിൽകേരളപ്രഭാതം

കുടുംബത്തിലെ ഒരംഗത്തെപ്പോലെ സ്നേഹിച്ച ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് പുണ്യനദിയായ നിളയിൽ യാത്രാമൊഴിയേകി ഉടമകളും കുടുംബാംഗങ്ങളും. കഴിഞ്ഞ നാലാം തീയതി മിന്നലേറ്റ് ചരിഞ്ഞ പ്രിയ ആനയ്ക്ക് തിരുനാവായയിലെ ക്ഷേത്രക്കടവിലാണ് കുടുംബാംഗങ്ങൾ കണ്ണീരോടെ ബലിതർപ്പണം നടത്തിയത്. ഈരാറ്റുപേട്ട മേലമ്പാറയിലെ പല്ലാട്ട് കുടുംബത്തിന്റെ നേതൃത്വത്തിലാണ് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്.

സാധാരണയായി ആനകൾ ചരിയുമ്പോൾ ദഹിപ്പിച്ച് സംസ്കരിക്കാറില്ലെങ്കിലും, ബ്രഹ്മദത്തന്റെ കാര്യത്തിൽ എല്ലാ ആചാരങ്ങളും പൂർത്തിയാക്കിയാണ് മൃതദേഹം സംസ്കരിച്ചത്. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച സഞ്ചയനവും നടത്തി. ചിതയിൽനിന്ന് ശേഖരിച്ച അസ്ഥികളുമായി വ്യാഴാഴ്ച കുടുംബാംഗങ്ങളെല്ലാം തിരുനാവായയിൽ എത്തിച്ചേരുകയായിരുന്നു. നിളയിലെ പുണ്യതീർത്ഥത്തിൽ പ്രാർത്ഥനകളോടെ അസ്ഥി നിമജ്ജനം നടത്തിയ ശേഷം, നവാമുകുന്ദ ക്ഷേത്രക്കടവിൽ ആനയ്ക്കുവേണ്ടി പ്രത്യേക ബലിതർപ്പണവും നടത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)