2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കൊല്ലത്ത് രാത്രിയിൽ ചായ കുടിക്കാനെത്തിയ അഭിഭാഷകനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:34 PM
പങ്കുവെക്കുക:
കൊല്ലത്ത് രാത്രിയിൽ ചായ കുടിക്കാനെത്തിയ അഭിഭാഷകനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
കൊല്ലത്ത് രാത്രിയിൽ ചായ കുടിക്കാനെത്തിയ അഭിഭാഷകനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻകേരളപ്രഭാതം

രാത്രിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കാനെത്തിയ അഭിഭാഷകനെ മര്‍ദിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇരവിപുരം സ്റ്റേഷനിലെ സിപിഒ അല്‍സഫീറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഭിഭാഷകന്റെ പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത അല്‍സഫീറിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി അഡ്വ. ഗുൽസറിനും സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. സുഹൃത്തിനൊപ്പം ചായ കുടിക്കാന്‍ നിൽക്കവെയായിരുന്നു സിപിഒയുടെ അതിക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വടിയെടുത്ത് തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

അൽസഫീറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ഗുൽസാറും, സുഹൃത്ത് ഫൈസലും ഡിജിപിക്ക് ഉൾപ്പെടെ പരാതി നല്‍കിയിരുന്നു. അകാരണമായാണ് തങ്ങളോട് പൊലീസ് മർദനം നടത്തിയതെന്ന് ഗുൽസർ ആരോപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)