2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്, കേസ് ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 09:20 AM
പങ്കുവെക്കുക:
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്, കേസ് ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്ഐടി രൂപീകരിച്ച് വിജിലൻസ് ഉത്തരവ്, കേസ് ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽകേരളപ്രഭാതം

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അഴിമതിയാരോപണങ്ങളിൽ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. മാസപ്പടി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി തടയൽ നിയമപ്രകാരമുള്ള രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണയാണ് രണ്ടാം പ്രതി.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) രൂപീകരിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരമാണ് നടപടി. രണ്ട് കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിനാലാണ് രണ്ട് വ്യത്യസ്ത കേസുകളായി അന്വേഷിക്കുന്നത്.

ഡി.ഐ.ജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മൊത്തത്തിലുള്ള മേൽനോട്ട ചുമതല. പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് എസ്.പി ഇ.എൻ സുരേഷും, മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി ബാലകൃഷ്ണനും അന്വേഷിക്കും. അധികാരം ദുരുപയോഗം ചെയ്ത് ഇരുവരും പണമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിലെ പ്രധാന കണ്ടെത്തൽ.

ഒന്നാം കേസ്: മാസപ്പടി വിവാദം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ മകൾ ടി. വീണ സ്വന്തം കമ്പനിയായ എക്സാലോജിക് വഴി സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. സേവനങ്ങളൊന്നും നൽകാതെ 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഈ പണം കൈപ്പറ്റിയതെന്നും ഇത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നും ഇ.ഡി ആരോപിക്കുന്നു.

ഈ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ വീണ രണ്ടാം പ്രതിയുമാണ്. സി.എം.ആർ.എൽ കമ്പനി ഉടമ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴ് പേരാണ് പട്ടികയിലുള്ളത്.

രണ്ടാം കേസ്: ഹവാല ഇടപാട്

മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി സമ്പാദിച്ച പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന ഇ.ഡിയുടെ കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലും വീണ തന്നെയാണ് രണ്ടാം പ്രതി. മുഹമ്മദ് റിയാസും വീണയും ചേർന്ന് റിയാസിന്റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി ഇടനിലക്കാർ വഴി യു.എയിലേക്ക് പണം കടത്തിയെന്നാണ് കണ്ടെത്തൽ.

85 ലക്ഷം രൂപയോളമാണ് വിദേശത്തേക്ക് അയച്ചത്. വീണയുടെ വസതിയിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത കയ്യെഴുത്തു പ്രതികളാണ് ഇതിനുള്ള പ്രധാന തെളിവ്. ദുബായിൽ വസ്ത്ര കയറ്റുമതി ബിസിനസിനായി പ്രതികൾ ചർച്ചകൾ നടത്തിയിരുന്നു. റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ആകെ 8 പ്രതികളാണ് ഈ കേസിലുള്ളത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികൾ ഉൾപ്പെടെയുള്ള എല്ലാ സുപ്രധാന രേഖകളും ക്രൈംബ്രാഞ്ച് എസ്.ഐ.ടി ഇതിനകം വിജിലൻസിന് കൈമാറിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)