2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദസറ, പൂജ അവധിക്ക് പ്രത്യേക ട്രെയിനുകൾ; നാളെ രാവിലെ മുതൽ മുൻകൂർ ടിക്കറ്റ് ബുക്കിങ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:33 PM
പങ്കുവെക്കുക:
ദസറ, പൂജ അവധിക്ക് പ്രത്യേക ട്രെയിനുകൾ; നാളെ രാവിലെ മുതൽ മുൻകൂർ ടിക്കറ്റ് ബുക്കിങ്
ദസറ, പൂജ അവധിക്ക് പ്രത്യേക ട്രെയിനുകൾ; നാളെ രാവിലെ മുതൽ മുൻകൂർ ടിക്കറ്റ് ബുക്കിങ്കേരളപ്രഭാതം

ദസറ-പൂജ അവധിയിലെ യാത്രാത്തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരത്തുനിന്ന് സാന്ത്രാഗച്ചിയിലേക്കും ബെംഗളൂരുവിലേക്കും റെയിൽവേ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു. ഈ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും.

തിരുവനന്തപുരം: ദസറ-പൂജ അവധിക്കാലത്തെ കനത്ത യാത്രാത്തിരക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരത്തുനിന്ന് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗച്ചി, ബെംഗളൂരു കന്റോൺമെന്റ് - തിരുവനന്തപുരം നോർത്ത് എന്നീ റൂട്ടുകളിലാണ് ഉത്സവകാല സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഈ തീവണ്ടികളിലേക്കുള്ള മുൻകൂർ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗച്ചി (06105) പ്രത്യേക തീവണ്ടി ഒക്ടോബർ 15ന് ഉച്ചയ്ക്ക് 2.15-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.45-ന് സാന്ത്രാഗച്ചിയിൽ എത്തിച്ചേരും. ഇതിന്റെ മടക്ക സർവീസായ സാന്ത്രാഗച്ചി - തിരുവനന്തപുരം നോർത്ത് (06106) ഒക്ടോബർ 18ന് ഉച്ചയ്ക്ക് 2.15-ന് സാന്ത്രാഗച്ചിയിൽനിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. 4 സ്ലീപ്പർ കോച്ചുകളും, 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും, ഭിന്നശേഷിക്കാർക്കായുള്ള 2 കോച്ചുകളും ഉൾപ്പെടെ ആകെ 20 കോച്ചുകളുള്ള ഈ ട്രെയിനിൽ ഇരുദിശകളിലേക്കും ഓരോ സർവീസാണുള്ളത്. അതുപോലെ, ബെംഗളൂരു കന്റോൺമെന്റ് - തിരുവനന്തപുരം നോർത്ത് (06575) പ്രത്യേക തീവണ്ടി ഒക്ടോബർ 16ന് വൈകിട്ട് 4.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30-ന് തിരുവനന്തപുരത്തെത്തും. ഇതിന്റെ മടക്ക സർവീസ് (06576) ഒക്ടോബർ 17ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. 4 എസി ത്രീ ടയർ കോച്ചുകൾ, 6 സ്ലീപ്പർ കോച്ചുകൾ, 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഗാർഡ് ബ്രേക്ക് വാനുകൾ ഉൾപ്പെടെ 2 കോച്ചുകൾ അടങ്ങിയതാണ് ഈ റൂട്ടിലെ സർവീസ്. ഇരുതീവണ്ടികളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ 8 മണി മുതൽ യാത്രക്കാർക്കായി ലഭ്യമാകും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)