ഞങ്ങൾ പേടിച്ചുപോയി മോദി..!
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ആയിരമോ രണ്ടായിരമോ അല്ല, 35000 പൊലീസുകാർ, മോദിയും അമിത് ഷായും ഉത്തരവിട്ടാൽ എന്തിനും സജ്ജരായി നിൽക്കുന്ന കേന്ദ്രസേന, ഡൽഹിയിലേക്കുള്ള പോക്കറ്റ് റോഡുകൾ പോലും കെട്ടിയടച്ചു, ഗതാഗത സൗകര്യങ്ങൾ റദ്ദാക്കി...ജന്തർ മന്തർ 2.0, രാജ്യം സാക്ഷ്യംവഹിക്കുന്ന ഐതിഹാസിക സമരം ഇതിന്റെ തുടക്കം എവിടെ നിന്നാണെന്ന് അറിയുമോ?
72 കാരനായ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയിൽ നിന്ന്... ! ബിജെപി ഭരണകൂടത്തിനെതിരായ ഈ പോരാട്ടങ്ങളെല്ലാം തുടങ്ങിയത് ഇദ്ദേഹത്തിന്റെ ഇടപെടലിൽ നിന്നാണ്. ' എല്ലാവരും ഒത്തുചേരൂ, ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കാൻ നമ്മളെല്ലാവരും സംഘിടിച്ചു പോരാടേണ്ട സമയമാണ്,' എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും കത്തയച്ച് ഈ പോരാട്ടങ്ങളുടെ അമരക്കാരനായി സഖാവ് എം.എ.ബേബി.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ സഖാവ് പിണറായി വിജയനും ഡൽഹിയിലെ പ്രതിഷേധങ്ങൾക്കൊപ്പം ചേർന്നു. ഇന്ദിരയുടെ അടിയന്തരാവസ്ഥ കാലത്ത് കരുണാകരന്റെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ഇപ്പോൾ മോദിയുടെയും അമിത് ഷായുടെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരായ ഐതിഹാസിക സമരത്തിൽ 80 കഴിഞ്ഞ വിജയൻ രാജ്യത്തിന്റെ യൗവനത്തെ മുന്നിൽനിന്ന് നയിക്കാൻ നെഞ്ചുറപ്പോടെ നിൽക്കുന്നു. എഴുപതും എൺപതും പിന്നിട്ടിട്ടും തളരാത്ത പോരാട്ടവീര്യത്തോടെ നിൽക്കുന്ന നേതാക്കളാണ് രാജ്യം ഉറ്റുനോക്കുന്ന ഈ സമരത്തിന്റെ നേതൃത്വം. ഇന്ദിരയെ താഴെയിറക്കിയവരെയാണ് മോദിയും അമിത് ഷായും ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത്. it's done Modi, കമ്യൂണിസ്റ്റ് പോരാളികളുടെ സമരവീര്യത്തിനു മുന്നിൽ ഇന്നല്ലെങ്കിൽ നാളെ ഫാസിസ്റ്റുകളായ നിങ്ങൾക്കും താഴെയിറങ്ങേണ്ടി വരും




