വീട്ടിലെ ഇൻവെർട്ടർ തകരാറിലാണോ?; അസാധാരണ ശബ്ദം കേട്ടാലുടൻ അപകട സാധ്യത മനസിലാക്കാം
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കറണ്ട് പോകുമ്പോള് വീട്ടിലെ ഇന്വെര്ട്ടറില് നിന്ന് മൂളലോ ബീപ് ശബ്ദമോ കേള്ക്കാറുണ്ടോ?. എല്ലാ ശബ്ദങ്ങളും തകരാറിന്റെ സൂചനയല്ല. എന്നാല് ചില ശബ്ദങ്ങള് ഇന്വെര്ട്ടറിലോ ബാറ്ററിയിലോ പ്രശ്നമുണ്ടെന്ന മുന്നറിയിപ്പാകാം. തിരിച്ചറിയേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
വീട്ടില് കറന്റ് പോകുമ്പോള് ആദ്യം ഫാനുകളും ലൈറ്റുകളും നില്ക്കുന്നതാണ് നമ്മള് ശ്രദ്ധിക്കുന്നത്. എന്നാല് ഇന്വെര്ട്ടര് ഉണ്ടെങ്കില് നിമിഷങ്ങള്ക്കകം അത് പ്രവര്ത്തിച്ചുതുടങ്ങും. ആ സമയത്ത് അതില്നിന്ന് ചില ശബ്ദങ്ങളും കേള്ക്കാറുണ്ട് അല്ലേ?. ചെറിയൊരു മൂളലോ ഒറ്റ ക്ലിക്ക് ശബ്ദമോ കേട്ടാല് സാധാരണയായി പേടിക്കേണ്ടതില്ല. പക്ഷേ പതിവില്ലാത്ത രീതിയില് ശബ്ദം കൂടുകയോ തുടര്ച്ചയായി ബീപ് ശബ്ദം കേള്ക്കുകയോ ചെയ്താല് കാരണമെന്താണെന്ന് പരിശോധിക്കണം. ഇന്വെര്ട്ടറില് നിന്നുള്ള എല്ലാ ശബ്ദങ്ങളും ഒരുപോലെയല്ല. ചിലത് ഉപകരണത്തിന്റെ സാധാരണ പ്രവര്ത്തനത്തിന്റെ ഭാഗമാണ്. മറ്റുചിലത് അമിതഭാരം, ബാറ്ററിയിലെ പ്രശ്നം, ഫാനിന്റെ തകരാര് തുടങ്ങിയവയുടെ സൂചനയായിരിക്കാം




