2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു'; കെ സി വേണുഗോപാല്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:46 AM
പങ്കുവെക്കുക:
'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു'; കെ സി വേണുഗോപാല്‍
'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു'; കെ സി വേണുഗോപാല്‍കേരളപ്രഭാതം

ന്യൂഡല്‍ഹി: ഗ്യാനേഷിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയുടെ പ്രവൃത്തികള്‍ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും തിങ്കളാഴ്ച്ച കാണാന്‍ പോകുന്നതെന്നും കെ സി വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി. പൊലീസ് നടപടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇറങ്ങി പോയെ മതിയാകൂ. അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കും. കെ സി വേണുഗോപാല്‍ പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)