2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നാട്ടിക: ദേശീയപാത 66-ല്‍ നാട്ടികയില്‍ ഇന്ന് ടോള്‍പിരിവ് ആരംഭിക്കാനിരിക്കേ പ്രതിഷേധം ശക്തം. യുഡിഎഫ് മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി ജനകീയ സമിതിയും രംഗത്തെത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വീസ് റോഡ് ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ ഇല്ലാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ, ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്‍കി. ടോള്‍ പ്ലാസയിലേക്ക് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായി. ടോള്‍ പ്ലാസയിലേക്ക് സിപിഐഎമ്മും മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. നാട്ടികയിലെ ടോള്‍ പ്ലാസയ്ക്കെതിരെ ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:56 PM
പങ്കുവെക്കുക:

നാട്ടിക: ദേശീയപാത 66-ല്‍ നാട്ടികയില്‍ ഇന്ന് ടോള്‍പിരിവ് ആരംഭിക്കാനിരിക്കേ പ്രതിഷേധം ശക്തം. യുഡിഎഫ് മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി ജനകീയ സമിതിയും രംഗത്തെത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വീസ് റോഡ് ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ ഇല്ലാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ, ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്‍കി. ടോള്‍ പ്ലാസയിലേക്ക് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായി. ടോള്‍ പ്ലാസയിലേക്ക് സിപിഐഎമ്മും മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. നാട്ടികയിലെ ടോള്‍ പ്ലാസയ്ക്കെതിരെ ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് പ്രതിഷേധം.കേരളപ്രഭാതം

തിരുവനന്തപുരം: രാജി വിവാദം വിശദീകരിക്കാൻ ആർ ശ്രീലേഖ. ഞായറാഴ്ച വിശദീകരണം നൽകുമെന്ന് എഫ് ബി പോസ്റ്റ്. തനിക്ക് പറയാനുളളത് കൂടി കേൾക്കു എന്നും ആർ ശ്രീലേഖ കുറിച്ചു. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.വിശദീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

”ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.
ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ”- ആർ ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പിൽ പങ്കുവെച്ച ‘രാജി സന്ദേശ’വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമം​ഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അറിയിച്ചിരുന്നു.

കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച‌ നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. ‘നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’വെന്നും സന്ദേശത്തിലുണ്ട്. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന്നു മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)