2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'പാർട്ടി പുറത്താക്കി, എന്നാൽ രാഹുൽ പുറത്ത് പോയിട്ടില്ലല്ലോ, അടിച്ചാൽ തിരിച്ചടിച്ചിരിക്കും'; പഴകുളം ശിവദാസൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 01:04 PM
പങ്കുവെക്കുക:
'പാർട്ടി പുറത്താക്കി, എന്നാൽ രാഹുൽ പുറത്ത് പോയിട്ടില്ലല്ലോ, അടിച്ചാൽ തിരിച്ചടിച്ചിരിക്കും'; പഴകുളം ശിവദാസൻ
'പാർട്ടി പുറത്താക്കി, എന്നാൽ രാഹുൽ പുറത്ത് പോയിട്ടില്ലല്ലോ, അടിച്ചാൽ തിരിച്ചടിച്ചിരിക്കും'; പഴകുളം ശിവദാസൻകേരളപ്രഭാതം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. രാഹുൽ പാർട്ടി വിട്ട് പോയിട്ടില്ലെന്നും പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ കേസെടുത്തതിന് പിന്നാലെ രാഹുലിനോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ശിവദാസന്റെ പരാമർശം.

രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരെയും അടിക്കാൻ രാഹുൽ പോയിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. പിന്നാലെയാണ് രാഹുൽ കോൺഗ്രസുകാരൻ തന്നെയാണെന്നും അദ്ദേഹം പാർട്ടി വിട്ട് പോയിട്ടില്ലെന്നും ശിവദാസൻ പറഞ്ഞത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ ഉത്തരവാദിത്തപ്പെട്ട യുഡിഎഫ് കൺവീനർ എന്ന നിലയിൽ പറയുന്നതാണെന്നും പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായില്ലല്ലോ എന്ന വാദവും ശിവദാസൻ ഉന്നയിച്ചു. രാഹുലിനെ അടിച്ചാൽ തിരിച്ചുകിട്ടിയിരിക്കും എന്നും പഴകുളം ശിവദാസൻ വെല്ലുവിളിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)