2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:33 AM
പങ്കുവെക്കുക:
പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു
പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തുകേരളപ്രഭാതം


ഡൽഹി: ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ​ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.

ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമം നടന്നു. 13 കോടിയോളം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് കേന്ദ്രത്തിന്റെ താത്പ്പര്യത്തിന് വേണ്ടിയാണ്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വഴി വിട്ട നീക്കങ്ങൾ നടത്തുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കേരളത്തിലെ സാഹചര്യവുമായി എസ്ഐആറിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എസ്ഐആർ നടപ്പാക്കിയ എല്ലായിടത്തും അതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്യതലസ്ഥാനത്ത് എന്തിന് ഇങ്ങനെയൊരു അവസ്ഥ കേന്ദ്രം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതി ഉൾപ്പെടെ പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തിനോട് ബഹുമാനമില്ലാത്തവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)