2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സ്വന്തം വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, യുവാവ് അറസ്റ്റില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 03:01 PM
പങ്കുവെക്കുക:
സ്വന്തം വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, യുവാവ് അറസ്റ്റില്‍
സ്വന്തം വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, യുവാവ് അറസ്റ്റില്‍കേരളപ്രഭാതം

കോഴിക്കോട് മാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിതിന്‍ രാജ് (22) പിടിയിലായി. മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. മാവൂര്‍ പൈപ്പ്‌ലൈന്‍ സ്വദേശി നിതിന്‍ രാജിനെയാണ് (22) മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മാവൂരിലെ ഇയാളുടെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടാകുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, മാവൂര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അഖില്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്‍, സിവില്‍ പോലീസ് ഓഫീസര്‍ വൈഷ്ണവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നിതിന്‍ രാജ് എന്ന് പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കേസിലും, മാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)