2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

താൻ പ്രതിഷേധിക്കാനോ പോലീസിനോട് ദേഷ്യപ്പെടാനോ പോയിട്ടില്ല, എംപിയാണ് എന്നറിഞ്ഞിട്ടും മർദ്ദിച്ചു: ജോൺ ബ്രിട്ടാസ് എംപി 24നോട്‌

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 10:23 AM
പങ്കുവെക്കുക:
താൻ പ്രതിഷേധിക്കാനോ പോലീസിനോട് ദേഷ്യപ്പെടാനോ പോയിട്ടില്ല, എംപിയാണ് എന്നറിഞ്ഞിട്ടും മർദ്ദിച്ചു: ജോൺ ബ്രിട്ടാസ് എംപി 24നോട്‌
താൻ പ്രതിഷേധിക്കാനോ പോലീസിനോട് ദേഷ്യപ്പെടാനോ പോയിട്ടില്ല, എംപിയാണ് എന്നറിഞ്ഞിട്ടും മർദ്ദിച്ചു: ജോൺ ബ്രിട്ടാസ് എംപി 24നോട്‌കേരളപ്രഭാതം


ഡൽഹി: മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് തനിക്ക് നേരെ പൊലീസ് അതിക്രമം. താൻ പ്രതിഷേധിക്കാനോ പോലീസിനോട് ദേഷ്യപ്പെടാനോ പോയിട്ടില്ല. എംപിയാണ് എന്നറിഞ്ഞിട്ടും മർദ്ദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ ഡൽഹി ഇന്നും സംഘർഷഭരിതം. തെരുവിലിറങ്ങിയ ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒക്ടോബർ 12 മുതൽ വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം നൽകാനാണ് ആലോചന. കോക്രോച്ച് ജനതാ പാർട്ടി സമരരംഗത്ത് സജീവമായതോടെ പ്രതിപക്ഷ നിരയിൽ മേൽക്കോയ്മ നിലനിർത്താനാണ് പ്രധാന കക്ഷികളുടെ നീക്കം. സി.ജെ.പിയുടെ സമരത്തോട് തുടക്കത്തിൽ കോൺഗ്രസ് അകലം പാലിച്ചിരുന്നെങ്കിലും, സി.ജെ.പിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം ഒരുപോലെ നിലകൊള്ളുമെന്ന തന്ത്രപരമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളും മുൻ മുഖ്യമന്ത്രിമാരെ രംഗത്തിറക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)