2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ്; പിന്നാലെ, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:06 AM
പങ്കുവെക്കുക:
ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ്; പിന്നാലെ, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനം
ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ്; പിന്നാലെ, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനംകേരളപ്രഭാതം

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് ഇട്ടതിന് പിന്നാലെ കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനം. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജസ്റ്റിസ് സുര്യകാന്തിനെതിരെ അത്തരമൊരു പോസ്റ്റ് വന്നതെന്നും നേതൃത്വം വ്യക്തമാക്കി.

ഡല്‍ഹിയിലെ പ്രതിഷേധം ക്രമസമാധാനവുമായി ബന്ധപ്പെട്ടതാണ്. തന്റെ പരിധിയില്‍ വരുന്നതല്ലെന്ന പ്രതികരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്നലെ നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂര്യകാന്ത് രാജിവെക്കണമെന്ന പ്രതികരണം കോണ്‍ഗ്രസ് കേരളമെന്ന ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ വന്നത്. എക്‌സില്‍ പോസ്റ്റ് വന്നതിന് പിന്നാലെ വലിയ തരത്തില്‍ വിവാദമായി. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അത്തരമൊരു പോസ്റ്റ് വന്നതെന്ന് കെപിസിസി നേതൃത്വം പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് പോസ്റ്റ് വന്നതെന്ന് പരിശോധിക്കും. കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന വിജയ് തോട്ടത്തിലെ നടപടിയുടെ ഭാഗമായി ഇന്നലെ മാറ്റി. സെല്ലിന്റെ ഭാഗമായിരുന്ന 12 പേരെയും നീക്കി സെല്ല് പുസംഘടിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്.

ഡിജിറ്റല്‍ സെല്‍ ചുമതല ഹൈബി ഈഡന് ഉണ്ടായിരുന്നുവെങ്കിലും ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)