2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണർ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:58 AM
പങ്കുവെക്കുക:
ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണർ
ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണർകേരളപ്രഭാതം

സിക്കിം ഗവർണർ ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറാകും. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

ബ്രജ് മോഹൻ റാം ഒഡീഷയുടെയും ഡോ. സുധ യാദവ് കർണാടകയുടെയും ഡോ. ധാൽ സിംഗ് ബൈസൻ ഉത്തരാഖണ്ഡിന്റെയും ദുഷ്യന്ത് ഗൗതം സിക്കിമിന്റെയും ഗവർണർമാരാകും.

രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാംഗമായിരുന്ന അദ്ദേഹം ബിജെപിയുടെ മുതിർന്ന നേതാക്കളിലൊരാളാണ്. ഭൈറോൺ സിംഗ് ഷെഖാവത്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു. ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ജനറൽ സെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)