കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര് ചുമതലയേല്ക്കും, രാജേന്ദ്ര ആർലേക്കറിനെ മാറ്റി
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 12, തിങ്കൾ | 04:14 PM
പങ്കുവെക്കുക:

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുറും, തമിഴ്നാട് ഗവർണറായി രാജേന്ദ്ര ആർലേക്കറും ചുമതലയേൽക്കും. രാഷ്ട്രപതി ഭവനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുറിനെ നിയമിച്ചു. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. നിലവിലെ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതുതായി പ്രഖ്യാപിച്ച ഗവർണർമാരുടെ മാറ്റങ്ങളുടെ ഭാഗമായി സുധ യാദവിനെ കർണാടക ഗവർണറായും നിയമിച്ചിട്ടുണ്ട്.
പങ്കുവെക്കുക:




