2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കടമക്കുടിയിലേക്ക് അതിവേഗം എത്തണം; യാഥാർഥ്യമാകാൻ അഞ്ച് പാലങ്ങളും, അഞ്ച് റോഡുകളും, നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:13 PM
പങ്കുവെക്കുക:
കടമക്കുടിയിലേക്ക് അതിവേഗം എത്തണം; യാഥാർഥ്യമാകാൻ അഞ്ച് പാലങ്ങളും, അഞ്ച് റോഡുകളും, നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം
കടമക്കുടിയിലേക്ക് അതിവേഗം എത്തണം; യാഥാർഥ്യമാകാൻ അഞ്ച് പാലങ്ങളും, അഞ്ച് റോഡുകളും, നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യംകേരളപ്രഭാതം

കൊച്ചി: വിനോസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്ന കൊച്ചിയിലെ കടമക്കുടി ദ്വീപുകളുടെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. കടമക്കുടി ദ്വീപുകളുടെ വികസന പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിട്ടുള്ള അഞ്ച് പാലങ്ങളുടെയും അഞ്ച് റോഡുകളുടെയും നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

കടമക്കുടി ദ്വീപുകളുടെ വികസനം സാധ്യമാക്കുന്ന അഞ്ച് പാലങ്ങളുടെയും അഞ്ച് റോഡുകളുടെയും നിർമാണം വേഗത്തിലാക്കണമെന്ന് കടമക്കുടി പഞ്ചായത്ത് ജനകീയ വികസന സമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദ്വീപുകൾ തമ്മിലുള്ള ഗതാഗത സൗകര്യം ശക്തമാക്കുന്നതിനും എൻഎച്ച് 66ലേക്കും എൻഎച്ച് 966Aലേക്കും ബന്ധിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രധാന പദ്ധതികളിലൊന്നായ ചെന്നൂർ - കോതാട് പാലത്തിന് ഗോശ്രീ ഐലൻഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (GIDA) ഫണ്ടിൽ നിന്ന് 44.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് വിഭാഗത്തിന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുന്ന തരത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

പിഴല - ചെന്നൂർ - ചെറിയംതുരുത്ത് 9 മീറ്റർ വീതി കൂട്ടൽ പദ്ധതിയുടെ മൂന്നും നാലും ഘട്ടങ്ങളായുള്ള പിഴല - ചെന്നൂർ, ചെന്നൂർ - ചെറിയംതുരുത്ത് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും നടക്കാനുണ്ട്. യഥാക്രമം 42.15 കോടി, 44.21 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾക്ക് ഗോശ്രീ ഐലൻഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഫണ്ടിൽ നിന്ന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ഗോശ്രീ ഐലൻഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റി 10 കോടി രൂപ അനുവദിച്ച മറ്റൊരു പദ്ധതിയാണ് പിഴല - പാളിയംതുരുത്ത് റോഡ്. ഇതിന്റെ നിർമാണച്ചുമതല INKELനെ ഏൽപ്പിച്ചിരിക്കുകയാണ്. അതേസമയം ഭൂമി ഏറ്റെടുക്കൽ നടപടികൾ ജില്ലാ ഭരണകൂടമാണ് നിർവ്വഹിക്കുന്നത്. റോഡ് 9 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് സാധ്യമാക്കുന്നതിനായി ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)