2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:38 AM
പങ്കുവെക്കുക:
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യംകേരളപ്രഭാതം


ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യം. രാജ്യ തലസ്ഥാനത്തെ ഏറ്റവും തന്ത്ര പ്രധാന മേഖലയിലാണ് പ്രതിഷേധം നടക്കാൻ പോകുന്നത്. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് നീക്കം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് എംപിമാരോട് എത്തിച്ചേരാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസേനയെ അടക്കം അണിനിരത്തി കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യ തലസ്ഥാനം. മമതാ ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരത്തിൽ അണിനിരന്നേക്കും. ഇന്നലെ മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ് ഘാട്ടിൽ ഇന്ത്യ സഖ്യം എംപിമാർ പ്രാർത്ഥനയോഗം നടത്തിയിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെയാണ് , ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ സമരം. ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്നാണ് സിജെപി നേതാക്കൾ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന് ഡൽഹി പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇടതുപക്ഷ യുവജന സംഘടനകളും ,NSUI ഉം സിജെപിക്കൊപ്പം സംയുക്ത പ്രതിഷേധത്തിൽ ഉണ്ടാകും. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, അശുതോഷ് റങ്ക ,സൗരവ് ദാസ് തുടങ്ങിയ നേതാക്കൾക്കൊപ്പം യൂട്യൂബർ ധ്രുവ് റാഠിയും സമരത്തിനെത്തും. മുംബൈയിലും ബംഗളൂരുവിലും സിജെപി നടത്തിയ പ്രതിഷേധ പരിപാടികളിൽ വൻ പങ്കാളിത്തം ഉണ്ടായിരുന്നു.


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)