‘സിപിഐഎം കേന്ദ്ര നേതൃത്വത്തിന് തലക്ക് വെളിവുണ്ടാകണം, വിജയനെന്ന ഏകാധിപതിയെ മാറ്റിനിര്ത്തണം’; കെ എം ഷാജഹാന്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കൊച്ചി: സിഎംആര്എല് – എക്സാലോജിക് കേസ് അട്ടിമറിക്കാന് പിണറായി വിജയന് ശ്രമം നടത്തിയെന്ന് പൊതുപ്രവര്ത്തകന് കെഎം ഷാജഹാന്. വീണ ടി യും മുഹമ്മദ് റിയാസും അഴിമതി നടത്തി. വിഷയത്തില് സിപിഐഎം വാദങ്ങള് പൊളിഞ്ഞെന്നും കെ എം ഷാജഹാന് പറഞ്ഞു. കെഎം ഷാജഹാന്റെ പൊതുതാത്പര്യ ഹര്ജി ഫയലിലെടുത്തുകൊണ്ടാണ് കേസില് എഫ്ഐആര് ഇടാനുള്ള കോടതി ഉത്തരവ്.
പിണറായി വിജയനെതിരെ രൂക്ഷ വിമര്ശനമാണ് കെഎം ഷാജഹന് ഉന്നയിച്ചത്. 25 കൊല്ലം സിപിഐഎമ്മിനെ ഏകാധിപതിയെ പോലെ കൊണ്ടു നടന്ന വിജയന് അഴിമതി നടത്തിയെന്ന് കോടതിയില് തെളിഞ്ഞു. പിണറായി വിജയന് ഉളുപ്പില്ലാത്ത നേതാവ്. രാജി വച്ചു പോകില്ല. വി എസിന് പൂര്ത്തിയാക്കാന് കഴിയാതിരുന്ന സമരം ഏറ്റെടുത്ത അദ്ദേഹത്തിന്റെ ശിഷ്യനാണ് ഞാന്. ആ സമരം ഞാന് മുഴുവനാക്കി. വിജയം വി എസിന് സമര്പ്പിക്കുന്നു. വിഎസ് ജീവനോടെ ഉണ്ടായിരുന്നെ




