2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:21 PM
പങ്കുവെക്കുക:
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്കേരളപ്രഭാതം

തൃശൂർ: തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് മകൻ മരിച്ചു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോൾ യുവാവ് സ്വകാര്യ ബസിനടിയിൽ പെടുകയായിരുന്നു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം.

സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോൾ വാഹനം മറിയുകയായിരുന്നു. റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. അമ്മ പത്മിനിയെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണുദത്ത്. പത്മിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ പെട്ടെന്ന് വെട്ടിച്ചതോടെ പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)