2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

‘പുതിയ അതിഥി നേത്ര ’കോഴിക്കോട് അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ പൊന്നോമന ; ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:15 PM
പങ്കുവെക്കുക:
‘പുതിയ അതിഥി നേത്ര ’കോഴിക്കോട് അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ പൊന്നോമന ; ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു
‘പുതിയ അതിഥി നേത്ര ’കോഴിക്കോട് അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ പൊന്നോമന ; ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചുകേരളപ്രഭാതം

കോഴിക്കോട് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പൂർണ ആരോഗ്യവതിയായി ലഭിച്ചു.

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഏഴ് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ലോക കാഴ്ച ദിനത്തിൽ (വേൾഡ് സൈറ്റ് ഡേ) ലഭിച്ച കുഞ്ഞിന് 'നേത്ര' എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് 2.89 കിലോഗ്രാം തൂക്കമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. കുഞ്ഞ് തൊട്ടിലിൽ എത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. തുടർന്ന് നഴ്സുമാർ എGroup ഓടിയെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചു.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിലെത്തുന്ന 1003-ാമത്തെ കുഞ്ഞാണ് നേത്ര. ബീച്ച് ആശുപത്രിക്ക് സമീപം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അമ്മത്തൊട്ടിൽ സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇവിടെയെത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണിത്. ഇതോടെ കോഴിക്കോട് അമ്മത്തൊട്ടിൽ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തിയ കുട്ടികളുടെ എണ്ണം 12 ആയി (7 പെൺകുട്ടികളും 5 ആൺകുട്ടികളും). കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യത്തോടെ അധികൃതരുടെ സംരക്ഷണയിലാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)