2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണം; പൊലീസ് നടപടിയെ അപലപിച്ച് സിജെപി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:31 AM
പങ്കുവെക്കുക:
കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണം; പൊലീസ് നടപടിയെ അപലപിച്ച് സിജെപി
കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണം; പൊലീസ് നടപടിയെ അപലപിച്ച് സിജെപികേരളപ്രഭാതം


ഡൽഹി: പ്രതിഷേധത്തിന് എത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് കൊക്രോച്ച് ജനതാ പാർട്ടി. കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണമെന്നും വാർത്താ കുറിപ്പിൽ പറയുന്നു. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ വിമാനത്തിൽ നിന്നാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് അതിക്രമങ്ങളിലും കസ്റ്റഡിയിലെടുത്ത നടപടിയെയും ശക്തമായി അപലപിക്കുന്നതായും അറസ്റ്റുകൾ വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന വേട്ടയാണെന്നും സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ഡൽഹിയിലെത്തിയതായിരുന്നു ദീപ്കേ.

സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. രണ്ട് മണിക്കൂർ മുമ്പ് തന്നെ ഡൽഹിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി. 200-ലധികം പേർ കസ്റ്റഡിയിലാണെന്നാണ് വിവരം. സമരവേദിയായ ജന്തർ മന്തറിൽ കടുത്ത പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)