2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തെറ്റായിപ്പോയി സർ...; വിവാദ എഫ്ബി പോസ്റ്റിൽ വിശദീകരണം നൽകി കന്റോൺമെന്റ് എസ്എച്ച്ഒയും എസ്ഐയും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 10:28 AM
പങ്കുവെക്കുക:
തെറ്റായിപ്പോയി സർ...; വിവാദ എഫ്ബി പോസ്റ്റിൽ വിശദീകരണം നൽകി കന്റോൺമെന്റ് എസ്എച്ച്ഒയും എസ്ഐയും
തെറ്റായിപ്പോയി സർ...; വിവാദ എഫ്ബി പോസ്റ്റിൽ വിശദീകരണം നൽകി കന്റോൺമെന്റ് എസ്എച്ച്ഒയും എസ്ഐയുംകേരളപ്രഭാതം

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് കന്റോൺമെന്റ് എസ്എച്ച്ഒയും എസ്ഐയും വിശദീകരണം നൽകി. പോസ്റ്റ് ഇട്ടത് തെറ്റായിപ്പോയെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണം മാർച്ച് തടയാൻ വേണ്ടിയായിരുന്നെന്നുമാണ് വിശദീകരണം.

തിരുവനന്തപുരം: തലസ്ഥാനത്ത് സംഘർഷത്തിനിടയാക്കിയ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് വിശദീകരണം നൽകി കന്റോൺമെന്റ് എസ്എച്ച്ഒയും എസ്ഐയും. പ്രകോപനപരമായ രീതിയിൽ പോസ്റ്റ് പങ്കുവെച്ചത് ഗുരുതരമായ തെറ്റായിപ്പോയെന്ന് എസ്എച്ച്ഒ സതീഷ് കമ്മീഷണർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. പൊലീസ് ചട്ടപ്രകാരം ഒരിക്കലും ഇടാൻ പാടില്ലാത്തതായിരുന്നു ആ പോസ്റ്റ്. പിന്നീട് അത് പിൻവലിച്ചുവെന്നും ഇത്തരം പ്രവർത്തികൾ ഭാവിയിൽ ആവർത്തിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് സംസാരിച്ചത് അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള മാർച്ച് തടയണമെന്ന് ആവശ്യപ്പെടാൻ വേണ്ടിയാണെന്നാണ് എസ്ഐ ഗോകുലിന്റെ വിശദീകരണം. സംസാരത്തിനിടയിൽ ഉണ്ടായ വികാരപ്രകടനം കാരണമാണ് ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങൾ കമ്മീഷണർ പരിശോധിച്ചുവരികയാണ്. ഇതിനുശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഇതിനിടെ, ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചുകയറി വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ എസ്ഐ ഗോകുലിനെതിരെ മറ്റൊരു വകുപ്പുതല അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നു; തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്
കേരളംഎറണാകുളം